FISH MOLEE RECIPE
INGREDIENTS
Fish -pomfret 5 pieces sliced
Turmeric powder -1 tsp
Chili powder -1 tbsp(less spicy)can add more
Coriander powder -1 tsp
Lemon juice -1 tsp
Pepper powder -1 tbsp
Onion sliced -2 nos
Tomato -1 chopped
Green chilies -3 nos
Ginger garlic paste -1 tbsp
Coconut milk -1 cup (thick)
Salt
Oil
PREPARATION
- Marinate the fish with coriander powder, turmeric powder, lemon juice, and salt. keep it refrigerated for 30 minutes.
- Fry both sides of fish, in low flame for 3 mins. Do not over cook.
- Keep it aside.
- Heat oil in a pan,add sliced onion . Saute till golden color and add ginger garlic paste, green chilies, chilly powder and pepper powder. Saute well.
- Now add chopped tomato , saute for a while and mix in half cup of coconut milk . Add required salt too.
- When it starts boiling add half fried fish .
- Now keep the flame low and let it cook well.
- Finally pour the remaining coconut milk to it and stir occasionally.
- Pour some coconut oil on the top and garnish with curry leaves.
ചേരുവകൾ
മീൻ (ആവോലി ) -അഞ്ചു വലിയ കഷ്ണങ്ങൾമഞ്ഞൾ പൊടി -1 tsp
മുളക് പൊടി -1 tbsp (എരിവ് വേണമെങ്കിൽ കൂടുതൽ ചേർക്കാം )
മല്ലി പൊടി -1 tsp
നാരങ്ങ നീര് -1 tsp
കുരുമുളക് പൊടി -1 tbsp
സവാള അരിഞ്ഞത് -2
തക്കാളി അരിഞ്ഞത് -1
പച്ച മുളക് -3
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 tbsp
തേങ്ങാ പാൽ -1 കപ്പ് (ഒന്നാം പാൽ )
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
മീൻ കഷ്ണങ്ങളിൽ മല്ലി പൊടി , മഞ്ഞൾ പൊടി , നാരങ്ങാനീര് , ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക .പിന്നീട് രണ്ടു വശവും ചെറുതീയിൽ 3 മിനിറ്റ് പൊരിച്ച് മാറ്റിവെക്കുക .
കറി ഉണ്ടാക്കാനുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക .
ബ്രൌണ്‍ നിറമായാൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , മുളക് പൊടി , കുരുമുളക് പൊടി എന്നിവ ഇട്ടു നല്ലവണ്ണം വഴറ്റുക .
ഇനി തക്കാളി ചേർക്കുക .നല്ലവണ്ണം ഇളക്കി കുറച്ചു നേരം മൂടി വെക്കുക .
ഇതിലേക്ക് അര കപ്പ് തേങ്ങാപാൽ ഒഴിക്കുക .ആവശ്യത്തിനു ഉപ്പും ചേർത്തു തിളക്കുമ്പോൾ പകുതി വെന്ത മീൻ കഷ്ണങ്ങൾ ഇടുക.
ചെറുതീയിൽ വച്ച് വേവിക്കണം .
മീൻ വെന്തു കഴിഞ്ഞാൽ , ബാക്കിയുള്ള തേങ്ങാപാൽ ചേർത്തിളക്കുക .പാത്രം മാറ്റിവെക്കുക .
വേറെ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും ,കറിവേപിലയും ഇട്ടു മൂപിചു കറിയുടെ മുകളിൽ ഒഴിച്ച് മൂടിവെക്കുക .
No comments:
Post a Comment